കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ | Starvision News Malayalam

നിലപാടിൽ മാറ്റമില്ല; മാറ്റമുണ്ടായാൽ എല്ലാവരെയും അറിയിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിലപാട് മാറ്റുന്ന സാഹചര്യമുണ്ടായാൽ അത് മാധ്യമങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ താൻ നടത്തിയ പ്രതികരണം ഇൻസ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോഴും ലഭ്യമാണ്. വീഡിയോയുടെ ഒരു ഭാഗം മാത്രം പോസ്റ്റ് ചെയ്തപ്പോൾ ക്രോസ് പോസ്റ്റിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാൽ അത് കുറച്ചുസമയത്തേക്ക് അപ്രത്യക്ഷമായിരുന്നു. ഇതിനെ നിലപാട് മാറ്റമായി ചില മാധ്യമങ്ങൾ ചിത്രീകരിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എ.പി. വിഭാഗം നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയെന്ന തരത്തിൽ പ്രചരിച്ച വാർത്തകളും അദ്ദേഹം തള്ളി. നേതാക്കളുമായുള്ള കൂടിക്കാഴ്ച മൂന്നാഴ്ച മുമ്പുതന്നെ നിശ്ചയിച്ചതായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അവർ തിരുവനന്തപുരത്തെത്തുകയും പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തത്.

വാർത്താസമ്മേളനത്തെക്കുറിച്ച് അറിഞ്ഞ് തലേദിവസം രാത്രിതന്നെ നേതാക്കൾ തിരുവനന്തപുരത്തെത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കാന്തപുരം വിഷയത്തിൽ നേരത്തെ വ്യക്തമാക്കിയ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

The post നിലപാടിൽ മാറ്റമില്ല; മാറ്റമുണ്ടായാൽ എല്ലാവരെയും അറിയിക്കുമെന്ന് മുഖ്യമന്ത്രി appeared first on Starvision News Malayalam.

‘ഇസ്‌ലാമിൽ ലിംഗവിവേചനമില്ല; സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് എവിടെയും പറയുന്നില്ല’; കാന്തപുരത്തിന്റെ നിലപാട് തള്ളി പാളയം ഇമാം
തിരുവനന്തപുരം: പൊതുവേദികളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിനും വീടിന് പുറത്തിറങ്ങുന്നതിനുമെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ പരാമർശങ്ങളെ തള്ളി പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. ഇസ്‌ലാമിൽ ലിംഗവിവേചനമില്ലെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് മതപ്രമാണങ്ങളിൽ എവിടെയും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ച നടന്ന ജുമുഅ ഖുതുബയിൽ ഖുർആൻ വചനങ്ങളും ഹദീസുകളും ഉദ്ധരിച്ചായിരുന്നു ഇമാമിന്റെ വിശദീകരണം. സ്വന്തം ആവശ്യങ്ങൾക്കായി സ്ത്രീകൾക്ക് പുറത്തിറങ്ങാമെന്നും അവരുടെ സാമൂഹിക ഇടപെടലുകൾക്ക് മതം വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രവാചകന്റെ കാലത്തുതന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സ്ത്രീകൾക്ക് പുറത്തിറങ്ങാൻ അനുവാദമുണ്ടെന്ന് പ്രവാചകൻ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇമാം ചൂണ്ടിക്കാട്ടി.

പ്രവാചകപത്‌നി ആയിഷ ബീവി പൊതുരംഗത്ത് സജീവമായി ഇടപെടുകയും പോരാട്ടത്തിന് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഉമർ ഖലീഫയുടെ ഭരണകാലത്ത് കമ്പോളങ്ങളുടെ മേൽനോട്ടമുൾപ്പെടെയുള്ള സുപ്രധാന ഭരണച്ചുമതലകൾ സ്ത്രീകൾക്ക് നൽകിയിരുന്നതായും ഇമാം പറഞ്ഞു.

പൊതുരംഗത്തെ സ്ത്രീകളുടെ സാന്നിധ്യത്തെയും നേതൃത്വത്തെയും എതിർക്കുന്ന യാഥാസ്ഥിതിക നിലപാടുകൾക്കുള്ള ശക്തമായ മറുപടിയായാണ് പാളയം ഇമാമിന്റെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.

The post ‘ഇസ്‌ലാമിൽ ലിംഗവിവേചനമില്ല; സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് എവിടെയും പറയുന്നില്ല’; കാന്തപുരത്തിന്റെ നിലപാട് തള്ളി പാളയം ഇമാം appeared first on Starvision News Malayalam.

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ‘സ്ത്രീകൾ വീട്ടിൽ ഒതുങ്ങിക്കഴിയേണ്ടവരല്ല’
തിരുവനന്തപുരം: സ്ത്രീകളെ പൊതുവേദികളിൽ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ വിവാദ പരാമർശത്തോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇത്തരം നിലപാടുകൾ പുരോഗമന കേരളത്തിന് യോജിച്ചതല്ലെന്നും സ്ത്രീകൾ വീട്ടിൽ ഒതുങ്ങിക്കഴിയേണ്ടവരല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കാന്തപുരത്തിന്റെ പ്രസ്താവനയോട് ശക്തമായ വിയോജിപ്പാണുള്ളത്. ഇത്തരം പരാമർശങ്ങൾ ഇസ്‌ലാമിനെപ്പോലും തെറ്റായി വ്യാഖ്യാനിക്കാൻ ഇടയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നബിദിന റാലികളുടെ ഭാഗമായി പലയിടങ്ങളിലും സ്ത്രീകൾ പങ്കെടുത്തതിനെ തുടർന്നാണ് കാന്തപുരം നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സർക്കുലർ പുറത്തിറക്കിയത്. ‘സ്ത്രീകളെ പ്രദർശിപ്പിക്കരുത്’ എന്നതുൾപ്പെടെയുള്ള പരാമർശങ്ങളാണ് സർക്കുലറിൽ ഉണ്ടായിരുന്നത്. ഇതിനെതിരെ വിവിധ കോണുകളിൽനിന്ന് ശക്തമായ വിമർശനം ഉയർന്നിരുന്നു.

അതേസമയം, വിവാദ സർക്കുലറിന്റെ പേരിൽ കാന്തപുരത്തെ പൂർണമായി തള്ളിപ്പറയാതെയായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. സ്ത്രീസുരക്ഷ മുൻനിർത്തിയുള്ള പരാമർശമായിരിക്കാമെന്നും നിലവിലെ സാമൂഹിക സാഹചര്യമാണ് കാന്തപുരം ഉദ്ദേശിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ഇത് ഒരു മതപണ്ഡിതന്റെ അഭിപ്രായമാണെന്നും സമൂഹത്തിന്റെ നന്മ ലക്ഷ്യമിട്ടുള്ള നിലപാടുകളോടൊപ്പം നിൽക്കുകയാണ് മുസ്‌ലിം ലീഗിന്റെ സമീപനമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. കോൺഗ്രസ് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പരാമർശത്തെ പരസ്യമായി തള്ളിയപ്പോൾ മുസ്‌ലിം ലീഗ് വിഷയത്തിൽ കരുതലോടെയുള്ള നിലപാടാണ് സ്വീകരിച്ചത്.

The post കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ‘സ്ത്രീകൾ വീട്ടിൽ ഒതുങ്ങിക്കഴിയേണ്ടവരല്ല’ appeared first on Starvision News Malayalam.

കാന്തപുരത്തിന്റെ നിലപാട് പൊതുസമൂഹത്തിന് സ്വീകാര്യമല്ല; ഭരണഘടന എല്ലാവരെയും തുല്യരായി കാണുന്നു: മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം: സ്ത്രീകളെ പൊതുവേദികളിൽ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ പരാമർശത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ. ലിംഗഭേദമില്ലാതെ എല്ലാവരെയും തുല്യരായി കാണുന്ന ഭരണഘടനയാണ് ഇന്ത്യയുടേതെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന നിലപാട് ഇന്നത്തെ പൊതുസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യ ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന രാജ്യമാണ്. സ്ത്രീകൾ മുഖ്യധാരയിലെത്തിയത് നവോത്ഥാന നായകരും പുരോഗമനവാദികളായ സ്ത്രീകളും പുരുഷന്മാരും നടത്തിയ നിരന്തര പോരാട്ടങ്ങളിലൂടെയാണ്. രാജ്യം കടന്നുവന്ന ഇരുണ്ട കാലഘട്ടത്തെ മറന്നുകൊണ്ടുള്ള സമീപനങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി.

രാജ്യത്തെ പെൺകുട്ടികളും സ്ത്രീകളും മത്സരപരീക്ഷകളിൽ മികച്ച വിജയം നേടി തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള മേഖലകളിൽ കഴിവ് തെളിയിച്ചുവരികയാണ്. ജനാധിപത്യ സംവിധാനത്തിലും തദ്ദേശ സ്ഥാപനങ്ങളിലുമടക്കം മികച്ച ഭരണാധികാരികളായി സ്ത്രീകൾ ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ രാഷ്ട്രപതി ഒരു വനിതയാണ്. ഇന്ദിരാഗാന്ധി ദീർഘകാലം ഇന്ത്യയെ നയിച്ച ചരിത്രവുമുണ്ട്. വിവിധ മേഖലകളിൽ മികവ് തെളിയിക്കുന്ന പെൺകുട്ടികൾ രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായി മാറുകയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ഈ ലോകത്ത് ജനിക്കുന്ന ഓരോ കുഞ്ഞിനും പ്രപഞ്ചത്തിന്റെ എല്ലാ അനുഗ്രഹങ്ങളിലും തുല്യാവകാശമുണ്ട്. അതിനാൽ സ്ത്രീകളെ മാറ്റിനിർത്തുന്ന സമീപനങ്ങൾ കേരളത്തിനോ ഇന്ത്യയ്ക്കോ ലോകത്തിനോ മാതൃകയാകില്ലെന്നും അവർ വ്യക്തമാക്കി.

അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. അതേസമയം, രാജ്യത്തെ സ്ത്രീകൾ ഭരണഘടനാപരമായി തുല്യനീതിക്കും തുല്യാവകാശങ്ങൾക്കും അർഹരായ വ്യക്തികളാണെന്ന യാഥാർഥ്യം അംഗീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. ഭൂരിഭാഗം ആളുകളും സ്വന്തം മതവിശ്വാസങ്ങൾ പിന്തുടരുന്നതിനൊപ്പം ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് ജീവിക്കുന്നത്. കേരളത്തിലെ പൊതുസമൂഹം സ്ത്രീകൾക്ക് നൽകുന്ന പിന്തുണ സന്തോഷകരമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

കേരളത്തിലെ നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ വനിതകൾ പ്രഗത്ഭരായ ഭരണാധികാരികളായി പ്രവർത്തിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് പറയുന്നത് കാലത്തിന് നിരക്കാത്തതും പൊതുസമൂഹത്തിന് ഒട്ടും സ്വീകാര്യമല്ലാത്തതുമായ നിലപാടാണെന്നും മന്ത്രി വ്യക്തമാക്കി.

The post കാന്തപുരത്തിന്റെ നിലപാട് പൊതുസമൂഹത്തിന് സ്വീകാര്യമല്ല; ഭരണഘടന എല്ലാവരെയും തുല്യരായി കാണുന്നു: മന്ത്രി ബിന്ദു കൃഷ്ണ appeared first on Starvision News Malayalam.