കള്ളാടി ദുരന്തം | Starvision News Malayalam

കള്ളാടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം നാലായി, നാലുപേർക്കായി തിരച്ചിൽ തുടരുന്നു
കോഴിക്കോട്: കള്ളാടി ദുരന്തത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മീനാക്ഷി പാലത്തിന് താഴെ പുഴയുടെ വലതുഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.

ദുരന്ത പ്രദേശം നാലു സോണുകളായി തിരിച്ചാണ് തിരച്ചിൽ നടത്തുന്നത്. ഇതിൽ ഒന്നാം സോണിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. കാണാതായ മറ്റ് നാലുപേർക്കായുള്ള തിരച്ചിൽ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഒന്നാം സോണിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് രക്ഷാപ്രവർത്തകരുടെ വിലയിരുത്തൽ. അതിനാൽ ഒന്നും രണ്ടും സോണുകളിലായിരിക്കും ഇന്നത്തെ പ്രധാന തിരച്ചിൽ. പുഴയിലും പരിശോധന തുടരുകയാണ്.

കണ്ടെത്തിയ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടോ എന്നത് പരിശോധിച്ചശേഷമാകും ഡിഎൻഎ പരിശോധന വേണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. പോസ്റ്റ്‌മോർട്ടം മാത്രം മതിയോ, ഡിഎൻഎ പരിശോധന ആവശ്യമായിരിക്കുമോ എന്നിവ ഡോക്ടർമാർ വിലയിരുത്തുമെന്ന് മന്ത്രി പറഞ്ഞു.

മണ്ണിനടിയിൽ അധികം താഴെയല്ലാത്ത ഭാഗത്ത്, പൈപ്പുകളും വാഹനങ്ങളുടെ ഭാഗങ്ങളും അടങ്ങിയ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ എംബാം ചെയ്തശേഷമാകും സ്വദേശത്തേക്ക് അയക്കുകയെന്നും അധികൃതർ അറിയിച്ചു.

കള്ളാടിയിൽ തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കാഡവർ നായകളുടെ സഹായത്തോടെയാണ് തിരച്ചിൽ തുടരുന്നത്. ശക്തമായ മഴയും പുഴയിലെ ഒഴുക്കും രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്.

മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി. അനിൽകുമാർ എന്നിവർ ജില്ലയിൽ തുടരുകയാണ്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക സമിതി ഇന്ന് രൂപീകരിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് ദുരന്തസ്ഥലമായ കള്ളാടി സന്ദർശിക്കും.

The post കള്ളാടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം നാലായി, നാലുപേർക്കായി തിരച്ചിൽ തുടരുന്നു appeared first on Starvision News Malayalam.

കള്ളാടി ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ദമ്പതികൾ; “ഇത് ഞങ്ങളുടെ രണ്ടാം ജന്മം”
കൽപ്പറ്റ: വയനാട് കള്ളാടി ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ഞെട്ടലിലാണ് തമിഴ്‌നാട് സ്വദേശികളായ ബൽരാജും ഭാര്യ കൂടമ്മാളും. “മക്കളെ ഇട്ടേച്ച് ഞങ്ങൾ പോയെന്നാണ് കരുതിയത്. ഇത് ഞങ്ങളുടെ രണ്ടാം ജന്മമാണ്,” എന്നാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ ഇരുവരും പ്രതികരിച്ചത്.

മീനാക്ഷി എസ്റ്റേറ്റിലെ ഏലം തൊഴിലാളികളായ ഇരുവരും ബാങ്ക് ആവശ്യത്തിനായി മേപ്പാടിയിലെത്തിയതായിരുന്നു. ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് മീനാക്ഷി പാലത്തിന് സമീപം കുന്നിടിഞ്ഞ് മണ്ണ് ഒലിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ചെറിയ ശബ്ദം കേട്ടതോടെ അപകടം മനസ്സിലായ ബൽരാജ് ഭാര്യയുടെ കൈപിടിച്ച് ഓടുകയായിരുന്നു.

“ഞാനും ഭാര്യയും മേപ്പാടി ടൗണിൽ വന്നതാണ്. ബസ് സ്റ്റോപ്പിൽ ഇരുന്ന് മുകളിലേക്ക് നോക്കിയപ്പോഴാണ് കുന്ന് ഇടിഞ്ഞുവരുന്നത് കണ്ടത്. ഉടൻ ഭാര്യയുടെ കൈപിടിച്ച് ഓടി. അതിനിടെ മണ്ണ് ശക്തമായി ഒലിച്ചുവന്നു. ലോറി ഒലിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ലോറിക്കടിയിൽപ്പെടാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്,” ബൽരാജ് പറഞ്ഞു.

അപകടത്തിൽ കൂടമ്മാളിന് നേരിയ പരിക്കേറ്റിട്ടുണ്ട്. ദീർഘകാലമായി വയനാട്ടിൽ താമസിക്കുന്ന ഇരുവരും ആവശ്യങ്ങൾക്കായാണ് സാധാരണയായി മേപ്പാടിയിലേക്ക് വരാറുള്ളത്. ഇന്ന് ബാങ്കിൽ പോകേണ്ട സാഹചര്യം ഉണ്ടായതിനാലാണ് സ്ഥലത്തെത്തിയതെന്നും ബൽരാജ് പറഞ്ഞു.

മണ്ണിടിച്ചിലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ദമ്പതികളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവൻ തിരിച്ചുകിട്ടിയതിൽ ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഇത് തങ്ങളുടെ രണ്ടാം ജന്മമാണെന്നും ഇരുവരും പറഞ്ഞു.

The post കള്ളാടി ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ദമ്പതികൾ; “ഇത് ഞങ്ങളുടെ രണ്ടാം ജന്മം” appeared first on Starvision News Malayalam.