കണ്ണൂർ | Starvision News Malayalam

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്; മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് 18 വർഷം തടവ്
കണ്ണൂർ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് 18 വർഷം തടവുശിക്ഷ. രാമന്തളി സ്വദേശികളായ ഹന്നാൻ, മുഹമ്മദ് അബ്ദുള്ള, ഫൈസൽ എന്നിവരെയാണ് തളിപ്പറമ്പ് കോടതി ശിക്ഷിച്ചത്.

പയ്യന്നൂർ വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി കെ. വിജയനെ 2015 സെപ്റ്റംബർ 17ന് ആക്രമിച്ച കേസിലാണ് വിധി. അന്ന് വൈകിട്ട് 6.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം.

ഓണാഘോഷ പരിപാടികൾക്കായി വാടകയ്‌ക്കെടുത്ത സാധനങ്ങളുടെ പണം നൽകാൻ രാമന്തളി വടക്കുമ്പാട്ടെ യാഷിക ലൈറ്റ് ആൻഡ് സൗണ്ട്‌സിൽ എത്തിയതായിരുന്നു വിജയൻ. സ്ഥാപന ഉടമ ആഷിക്കുമായി സംസാരിച്ച് റോഡരികിൽ നിൽക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്.

രാഷ്ട്രീയവിരോധത്തെ തുടർന്ന് പ്രതികൾ വാൾ ഉപയോഗിച്ച് വിജയന്റെ തലയിലും കാലുകളിലും വെട്ടിപ്പരിക്കേൽപ്പിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയന്റെ സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു.

The post സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്; മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് 18 വർഷം തടവ് appeared first on Starvision News Malayalam.

നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
കണ്ണൂർ: മട്ടന്നൂരിന് സമീപം കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാർ വഴിയരികിലെ മരത്തിലിടിച്ച് നാലുപേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗളൂരുവിൽ നിന്ന് വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം. അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കണ്ണൂർ അലവിൽ സ്വദേശി ഷാനും നാല് ബംഗളൂരു സ്വദേശികളുമാണ് കാറിൽ സഞ്ചരിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽ ഒരാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണംവിട്ട കാർ റോഡരികിലെ വലിയ തണൽമരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

കാറിനുള്ളിൽ കുടുങ്ങിയവരെ ഏറെ ശ്രമിച്ചാണ് പുറത്തെടുത്തത്. അപകടശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് മട്ടന്നൂർ പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

The post നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക് appeared first on Starvision News Malayalam.