കഞ്ചാവ് | Starvision News Malayalam

ലഹരി ഉപയോഗം അധ്യാപകനെ അറിയിച്ച 16കാരന് സഹപാഠികളുടെ ക്രൂരമർദനം; ഗുരുതര പരിക്ക്
ഇടുക്കി: സഹപാഠികൾ ലഹരി ഉപയോഗിക്കുന്ന വിവരം അധ്യാപകനെ അറിയിച്ച പതിനാറുകാരനെ ക്രൂരമായി മർദിച്ചതായി പരാതി. ഇടുക്കി അണക്കര സ്വദേശിയായ വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റു. തൊടുപുഴയിൽ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് സർവീസ് പരിശീലനം നൽകുന്ന സ്ഥാപനത്തിന്റെ ഹോസ്റ്റലിലാണ് സംഭവം. 11 വിദ്യാർഥികളാണ് മൂന്ന് മുറികളിലായി ഹോസ്റ്റലിൽ താമസിച്ചിരുന്നത്. ഇവരിൽ മൂന്നുപേർ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പതിനാറുകാരൻ അധ്യാപകനെ വിവരം അറിയിച്ചു. അധ്യാപകന്റെ നിർദേശപ്രകാരം ലഹരി ഉപയോഗത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി കൈമാറിയതായും പരാതിയിൽ പറയുന്നു.

ദൃശ്യങ്ങൾ നൽകിയിട്ടും ബന്ധപ്പെട്ട വിദ്യാർഥികൾക്കെതിരെ സ്ഥാപന അധികൃതർ നടപടിയെടുത്തില്ലെന്നാണ് ആരോപണം. പകർത്തിയ ദൃശ്യങ്ങൾ ഫോണിൽനിന്ന് നീക്കം ചെയ്യാൻ പതിനാറുകാരനോട് ആവശ്യപ്പെട്ടതായും കുടുംബം പറയുന്നു. ഇതിന് പിന്നാലെയാണ് സഹപാഠികൾ വിദ്യാർഥിയെ ആക്രമിച്ചതെന്നാണ് പരാതി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സഹപാഠിയെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയശേഷം ഇയാളെ വിട്ടയച്ചു. ആക്രമണസമയത്ത് ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾക്കെതിരെ കേസെടുത്തിട്ടില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു. വിദ്യാർഥിയുടെ തുടർചികിത്സയ്ക്കുള്ള ചെലവ് കണ്ടെത്താനാകാതെ കുടുംബം പ്രതിസന്ധിയിലാണ്. പിതാവ് കാൻസർ ബാധിതനാണെന്നും കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണെന്നും ബന്ധുക്കൾ അറിയിച്ചു.

The post ലഹരി ഉപയോഗം അധ്യാപകനെ അറിയിച്ച 16കാരന് സഹപാഠികളുടെ ക്രൂരമർദനം; ഗുരുതര പരിക്ക് appeared first on Starvision News Malayalam.

പയ്യന്നൂർ: ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി പയ്യന്നൂർ നഗരത്തിലെ പഴയ ബസ് സ്റ്റാൻഡിന് സമീപം നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിഷാലയം നടത്തിപ്പുകാരനായ കാങ്കോൽ വടശേരി പെരികമന ഇല്ലം പി. ശ്രീനാഥി (40)നെതിരെ പയ്യന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പയ്യന്നൂർ സബ് ഇൻസ്പെക്ടർ പിവി അനുശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ലാ ലഹരിവിരുദ്ധ സ്പെഷ്യൽ സ്ക്വാഡായ ഡാൻസാഫും (DANSAF) ചേർന്നാണ് സംയുക്ത പരിശോധന നടത്തിയത്.

നഗരത്തിലെ ജ്യോതിഷാലയത്തിൽ വിൽപനയ്ക്കായി കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ഡാൻസാഫ് ടീമിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമരലമാരയ്ക്കുള്ളിൽ പ്ലാസ്റ്റിക് കവറിലാക്കി രഹസ്യമായി സൂക്ഷിച്ച നിലയിലാണ് 5.77 ഗ്രാം കഞ്ചാവ് പരിശോധനാ സംഘം കണ്ടെടുത്തത്.

തുടർന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഇത് കഞ്ചാവാണെന്ന് പൂർണ്ണമായും ബോധ്യപ്പെട്ടതോടെ പൊലീസ് സംഘം ഇവ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായ പ്രതിക്കെതിരെ എൻഡിപിഎസ് (NDPS) നിയമത്തിലെ വകുപ്പ് 20(b)(ii)(A) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പയ്യന്നൂർ പൊലീസ് മറ്റ് നിയമപരമായ തുടർനടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. വരും ദിവസങ്ങളിൽ നഗരത്തിൽ ലഹരി വിൽപന നടത്തുന്ന സംഘങ്ങളിലേക്ക് എത്തുന്നതിനായി പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുമെന്നാണ് വിവരം. ലഹരിവിരുദ്ധ പരിശോധനാ സംഘത്തിൽ എസ്.സി.പി.ഒ അബ്ദുൽ ജബ്ബാർ, ഡാൻസാഫ് ടീം അംഗങ്ങളായ ബിനീഷ്, ശ്രീജിത്ത്, സജിത്ത്, നിശാന്ത്, ഗിരീഷ് എന്നിവരും പങ്കെടുത്തു.

The post  appeared first on Starvision News Malayalam.