ഓഹരി | Starvision News Malayalam

കോളേജ് നിർമാണത്തിന്റെ പേരിൽ പണപ്പിരിവ്; ഇരിട്ടിയിലെ സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഇരിട്ടിയിലെ നോർത്ത് മലബാർ എജ്യുക്കേഷണൽ സൊസൈറ്റിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി നിക്ഷേപകർ രംഗത്ത്. കോളേജ് ആരംഭിക്കാമെന്ന വാഗ്ദാനം നൽകി ഓഹരികളിലൂടെ വൻതുക സമാഹരിച്ചെങ്കിലും പദ്ധതി നടപ്പാക്കിയില്ലെന്നാണ് ആരോപണം. പിരിച്ചെടുത്ത പണം എങ്ങനെ വിനിയോഗിച്ചുവെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ലെന്നും നിക്ഷേപകർ പറയുന്നു.

നേരത്തേ ഉയർന്നുവന്നതും പിന്നീട് ഒത്തുതീർപ്പാക്കിയതുമായ പരാതികളാണ് പാർട്ടിയുമായി അകന്നുനിൽക്കുന്ന ഒരു വിഭാഗം നിക്ഷേപകർ വീണ്ടും മാധ്യമങ്ങൾക്കു മുന്നിൽ ഉന്നയിച്ചത്. ഇരിട്ടിയിലെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ഭാരവാഹികളായി 2015-ലാണ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനം ആരംഭിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനാണ് സൊസൈറ്റിയുടെ പ്രസിഡന്റ്.

പ്രദേശത്ത് പുതിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുമെന്ന് അറിയിച്ചാണ് 1,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെയുള്ള ഓഹരികളായി നിക്ഷേപകരിൽനിന്ന് പണം സമാഹരിച്ചത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കോളേജ് ആരംഭിച്ചിട്ടില്ലെന്നും പിരിച്ചെടുത്ത തുകയുടെ വിനിയോഗം സംബന്ധിച്ച കണക്കുകൾ ബോധ്യപ്പെടുത്തിയിട്ടില്ലെന്നുമാണ് നിക്ഷേപകരുടെ പരാതി.

സാമ്പത്തിക കണക്കുകൾ അവതരിപ്പിക്കാനോ നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കാനോ ഭരണസമിതി ഇതുവരെ ജനറൽ ബോഡി യോഗം വിളിച്ചുചേർത്തിട്ടില്ലെന്നും പരാതിക്കാർ ആരോപിച്ചു.

അതേസമയം, സൊസൈറ്റിക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് ബിനോയ് കുര്യൻ പ്രതികരിച്ചു. കോളേജ് നിർമാണത്തിനായി ഇരിട്ടി നഗരത്തിനുസമീപം 38 സെന്റ് ഭൂമി സൊസൈറ്റിയുടെ പേരിൽ വാങ്ങിയിട്ടുണ്ട്. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും നിലവിലുള്ള തടസ്സങ്ങൾ പരിഹരിച്ച് നിർമാണവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂമി വാങ്ങിയതല്ലാതെ മറ്റ് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാത്ത സാഹചര്യത്തിൽ വരുംദിവസങ്ങളിൽ വിഷയം കൂടുതൽ വിവാദമാകാനാണ് സാധ്യത.

The post കോളേജ് നിർമാണത്തിന്റെ പേരിൽ പണപ്പിരിവ്; ഇരിട്ടിയിലെ സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം appeared first on Starvision News Malayalam.

വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാരിന് പുതുക്കിയ അപേക്ഷ നൽകി അദാനി ഗ്രൂപ്പ്
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് പുതുക്കിയ അപേക്ഷ നൽകി അദാനി ഗ്രൂപ്പ്. വിദേശ നിക്ഷേപ നീക്കം മുൻകൂട്ടി അറിയിക്കാത്തതിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കൂടുതൽ വിശദമായ അപേക്ഷ സമർപ്പിച്ചത്.

സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ലോകത്തിലെ പ്രമുഖ ഷിപ്പിംഗ് കമ്പനികളിലൊന്നായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് അദാനി ഗ്രൂപ്പ് അപേക്ഷയിൽ വ്യക്തമാക്കുന്നത്. സർക്കാർ അനുമതി ലഭിച്ചതിന് ശേഷമേ അന്തിമ കരാറിലേക്ക് കടക്കൂവെന്നും ഗ്രൂപ്പ് അറിയിച്ചു.

49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ എം.എസ്.സി വിഴിഞ്ഞത്ത് നിക്ഷേപം നടത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, ഇത് പ്രാഥമിക ധാരണ മാത്രമാണെന്നാണ് അദാനി ഗ്രൂപ്പ് സെബിക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയത്.

സംസ്ഥാന സർക്കാരുമായി ഒപ്പുവെച്ച കൺസഷൻ കരാറിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായത്. അതിനാൽ കൺസഷനയറുടെ ഓഹരി ഘടനയിൽ മാറ്റം വരുത്താൻ സർക്കാരിന്റെ അനുമതി നിർബന്ധമാണ്.

കൺസഷൻ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും വിശദമായി പരിശോധിച്ച ശേഷം മാത്രമേ വിഷയത്തിൽ സർക്കാർ തുടർനിലപാട് സ്വീകരിക്കൂവെന്നാണ് സൂചന.

അതേസമയം, വാണിജ്യ പ്രവർത്തനം തുടങ്ങി ഒരു വർഷം കഴിഞ്ഞാൽ 74 ശതമാനം വരെ ഓഹരി വിൽക്കാൻ കരാറിൽ വ്യവസ്ഥയുണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്. വിഴിഞ്ഞത്ത് വാണിജ്യ പ്രവർത്തനം 2024 ഡിസംബർ 24ന് ആരംഭിച്ചതിനാൽ ഓഹരി വിൽപ്പനയ്ക്ക് അവകാശമുണ്ടെന്നാണ് ഗ്രൂപ്പിന്റെ വാദം.

എം.എസ്.സിയുമായുള്ള പങ്കാളിത്തം ഇന്ത്യയുടെ ആഗോള തുറമുഖ വ്യാപാര സാധ്യതകൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തൽ. മുന്ദ്ര, എന്നൂർ തുറമുഖങ്ങളിലും അദാനി ഗ്രൂപ്പും എം.എസ്.സിയും തമ്മിൽ സഹകരണമുണ്ട്.

The post വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാരിന് പുതുക്കിയ അപേക്ഷ നൽകി അദാനി ഗ്രൂപ്പ് appeared first on Starvision News Malayalam.