അർജന്റീന | Starvision News Malayalam

അർജന്റീന കളിക്കാൻ വരാമെന്ന് പറഞ്ഞ് ചൈനയെ പറ്റിച്ചിട്ടുണ്ട്, കേരളത്തിലും അ‍‍ർജന്റീന പണം വാങ്ങി തട്ടിപ്പ് നടത്തി- മുൻ മന്ത്രി വി അബ്ദുറഹിമാൻ
മലപ്പുറം: മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കായികവകുപ്പ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടുകൾ സത്യസന്ധമല്ലെന്ന് മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ. തിരൂർ തലക്കാട് സിപിഎം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.

കായികവകുപ്പ് സെക്രട്ടറി നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അബ്ദുറഹിമാൻ പറഞ്ഞു. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് ഉദ്യോഗസ്ഥൻ ഇത്തരമൊരു റിപ്പോർട്ട് സമർപ്പിച്ചതെന്നും രണ്ട് റിപ്പോർട്ടുകളും യാഥാർഥ്യങ്ങൾ മറച്ചുവെച്ച് പുകമറ സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രിയുടെ ഔദ്യോഗിക കമ്പ്യൂട്ടർ പരിശോധിച്ചാൽ വിഷയവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ലഭിക്കും. എന്നാൽ കായികമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രത്യേക അന്വേഷണസംഘം കമ്പ്യൂട്ടറിലെ രേഖകൾ പൂർണമായി പരിശോധിക്കണമെന്നും അബ്ദുറഹിമാൻ ആവശ്യപ്പെട്ടു.

സ്പോൺസർക്ക് ജിഎസ്ടിയുമായി ബന്ധപ്പെട്ട നോട്ടീസ് ആദ്യമായി നൽകിയത് ഇടത് സർക്കാരാണെന്നും ജിഎസ്ടി നിയമത്തിലെ വ്യവസ്ഥകൾ പരിശോധിക്കുന്നതിൽ ഉണ്ടായ കാലതാമസമായിരിക്കാം തുടർനടപടികൾ വൈകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

അർജന്റീന ടീം ചൈനയിൽ കളിക്കാമെന്ന് അറിയിച്ച് പണം വാങ്ങിയശേഷം എത്തിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് അവിടെയും കേസ് നൽകിയിട്ടുണ്ടെന്നും അബ്ദുറഹിമാൻ ആരോപിച്ചു. സമാനമായി കേരളത്തിലും കളിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയശേഷം അർജന്റീന അധികൃതർ വഞ്ചിച്ചെന്നാണ് മുൻ മന്ത്രിയുടെ വാദം.

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ തട്ടിപ്പ് നടന്നുവെന്ന പരാതിയിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് അബ്ദുറഹിമാന്റെ പ്രതികരണം. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയശേഷം ചുമത്തേണ്ട വകുപ്പുകൾ സംബന്ധിച്ച് തീരുമാനമെടുക്കും.

The post അർജന്റീന കളിക്കാൻ വരാമെന്ന് പറഞ്ഞ് ചൈനയെ പറ്റിച്ചിട്ടുണ്ട്, കേരളത്തിലും അ‍‍ർജന്റീന പണം വാങ്ങി തട്ടിപ്പ് നടത്തി- മുൻ മന്ത്രി വി അബ്ദുറഹിമാൻ appeared first on Starvision News Malayalam.

ലോകകപ്പ് തോൽവിക്ക് പിന്നാലെ അടിയന്തര ഉത്തരവ്; വിദ്വേഷപ്രചാരണം നടത്തുന്ന വിദേശികൾക്ക് പ്രവേശനവിലക്കും നാടുകടത്തലും
ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ അർജന്റീനയ്ക്കും രാജ്യത്തെ പൗരന്മാർക്കുമെതിരെ വിദ്വേഷവും വിവേചനവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന വിദേശികൾക്കെതിരെ കർശന നടപടിക്ക് പ്രസിഡന്റ് ജാവിയർ മിലേയ് ഉത്തരവിട്ടു. ഇത്തരക്കാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിക്കാനും അർജന്റീനയിൽ താമസിക്കുന്നവരെ നാടുകടത്താനും സർക്കാരിന് അധികാരം നൽകുന്നതാണ് അടിയന്തര ഉത്തരവ്.

അർജന്റീനിയൻ പൗരന്മാരെ അവരുടെ ദേശീയതയുടെ പേരിൽ അധിക്ഷേപിക്കുകയോ വിവേചനത്തിനും അക്രമത്തിനും പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെയാണ് നടപടി. രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നതും പ്രവേശനവിലക്കിനും താമസാനുമതി റദ്ദാക്കുന്നതിനും കാരണമാകാം.

ലോകകപ്പിനിടെ അർജന്റീനയുടെ താരങ്ങളുടെയും ആരാധകരുടെയും പെരുമാറ്റത്തെച്ചൊല്ലി വ്യാപക വിമർശനം ഉയർന്നിരുന്നു. ഫിഫയും റഫറിമാരും അർജന്റീനയ്ക്കും ലയണൽ മെസിക്കും അനുകൂലമായ തീരുമാനങ്ങളെടുത്തെന്ന ആരോപണങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. ഫൈനലിനുശേഷമുണ്ടായ സംഘർഷങ്ങളും രാജ്യത്തിനെതിരായ വിമർശനം ശക്തമാക്കി. ഈ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ ഓഫീസ് കുടിയേറ്റനിയമത്തിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി ഉത്തരവ് പുറത്തിറക്കിയത്.

അതേസമയം, സർക്കാരിനെയോ രാജ്യത്തിന്റെ നയങ്ങളെയോ വിമർശിക്കുന്ന എല്ലാ വിദേശികൾക്കും വിലക്കേർപ്പെടുത്തുന്നതല്ല ഉത്തരവ്. ഭരണഘടന സംരക്ഷിക്കുന്ന രാഷ്ട്രീയ, അക്കാദമിക വിമർശനങ്ങളെ നടപടിയുടെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിദ്വേഷപ്രചാരണവും അഭിപ്രായസ്വാതന്ത്ര്യവും എങ്ങനെ വേർതിരിക്കുമെന്ന കാര്യത്തിൽ വിമർശകർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഉത്തരവ് പ്രാബല്യത്തിൽ വന്നാലും അർജന്റീനയുടെ കോൺഗ്രസിന് അത് റദ്ദാക്കാനുള്ള അധികാരമുണ്ട്.

The post ലോകകപ്പ് തോൽവിക്ക് പിന്നാലെ അടിയന്തര ഉത്തരവ്; വിദ്വേഷപ്രചാരണം നടത്തുന്ന വിദേശികൾക്ക് പ്രവേശനവിലക്കും നാടുകടത്തലും appeared first on Starvision News Malayalam.