അന്തരിച്ചു | Starvision News Malayalam

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ മാതാവ് ബീന അന്തരിച്ചു
തിരുവനന്തപുരം: ബിഗ് ബോസ് താരവും കുണ്ടറയിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് ബീന അന്തരിച്ചു. ക്യാൻസർ ബാധിതയായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് കാലങ്ങളായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് അന്ത്യം.

സോഷ്യൽ മീഡിയയിലൂടെ റോബിൻ രാധാകൃഷ്ണൻ തന്നെയാണ് മാതാവിന്റെ വിയോഗ വാർത്ത പങ്കുവെച്ചത്. 2026 മാർച്ച് 25ന് അമ്മയ്ക്ക് സ്റ്റേജ് IVB എൻഡോമെട്രിയൽ കാർസിനോമ സ്ഥിരീകരിച്ചതായി റോബിൻ കുറിച്ചു. അന്നുമുതൽ ആശുപത്രി സന്ദർശനങ്ങളും ചികിത്സകളും വേദനയും പ്രാർത്ഥനകളും നിറഞ്ഞ ഒരു യാത്രയായിരുന്നു അമ്മയുടെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പ്രതിസന്ധികളെയും അസാധാരണമായ ധൈര്യത്തോടെയും കരുത്തോടെയും അമ്മ നേരിട്ടുവെന്ന് റോബിൻ കുറിപ്പിൽ വ്യക്തമാക്കി. രോഗം ശരീരത്തെ ബാധിച്ചെങ്കിലും അമ്മയുടെ മനസിനെയും സ്നേഹത്തെയും കീഴടക്കാൻ അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വികാരഭരിതമായി കുറിച്ചു.

ധൈര്യത്തിന്റെ യഥാർത്ഥ അർത്ഥം അമ്മയാണ് തങ്ങളെ പഠിപ്പിച്ചതെന്ന് റോബിൻ പറഞ്ഞു. ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസങ്ങളിലും പ്രതീക്ഷയോടെയും സ്നേഹത്തോടെയും അന്തസ്സോടെയും അമ്മ മുന്നോട്ട് പോയെന്നും അദ്ദേഹം ഓർമ്മിച്ചു.

ധീരമായ പോരാട്ടത്തിനൊടുവിൽ 2026 ജൂലൈ 3ന് പുലർച്ചെ ഒരു മണിയോടെ അമ്മ ശാന്തമായി വിടപറഞ്ഞതായി റോബിൻ സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.

സ്നേഹം, അതിജീവനശേഷി, നിസ്വാർത്ഥ ത്യാഗം എന്നിവയുടെ പ്രതീകമായി അമ്മ എന്നും ഹൃദയത്തിൽ നിലനിൽക്കുമെന്നും അമ്മയുടെ ഓർമ്മകൾ ജീവിതകാലം മുഴുവൻ വഴികാട്ടിയാകുമെന്നും റോബിൻ കുറിച്ചു.

The post ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ മാതാവ് ബീന അന്തരിച്ചു appeared first on Starvision News Malayalam.

പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു; ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം
ചെന്നൈ: തമിഴ് സിനിമയുടെ മുഖച്ഛായ മാറ്റിയെഴുതിയ പ്രമുഖ സംവിധായകനും നടനുമായ ഭാരതിരാജ(84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമയിലെ ഗ്രാമീണ ജീവിതവും മനുഷ്യബന്ധങ്ങളും യാഥാർത്ഥ്യബോധത്തോടെ വെള്ളിത്തിരയിലെത്തിച്ച സംവിധായകരിൽ ഏറ്റവും ശ്രദ്ധേയനായിരുന്ന ഭാരതിരാജയുടെ വിയോഗം സിനിമാലോകത്തിന് വലിയ നഷ്ടമായിരിക്കുകയാണ്.

ആറ് തവണ ദേശീയ പുരസ്‌കാരം നേടിയ ഭാരതിരാജയെ രാജ്യം “പത്മശ്രീ” നൽകി ആദരിച്ചിരുന്നു. തമിഴ് സിനിമയിൽ പുതിയൊരു ദൃശ്യഭാഷ രൂപപ്പെടുത്തിയ സംവിധായകനെന്ന നിലയിൽ അദ്ദേഹം ഏറെ പ്രശസ്തനായിരുന്നു. ഗ്രാമീണ പശ്ചാത്തലവും സാധാരണ മനുഷ്യരുടെ ജീവിതവും പ്രമേയമാക്കിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടി.

1977-ൽ പുറത്തിറങ്ങിയ 16 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് കിഴക്കേ പോകുമെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ തുടങ്ങീ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു.

സംവിധായകനെന്നതിലുപരി അഭിനേതാവായും ഭാരതിരാജ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ “തുടരും” എന്ന മലയാള ചിത്രത്തിൽ സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.

2020 ൽ സംവിധാനം ചെയ്ത ‘മീണ്ടും ഒരു മര്യാദൈ’ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിലൂടെ ഇന്ത്യൻ ചലച്ചിത്രരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി സംവിധായകർക്കും അഭിനേതാക്കൾക്കും പ്രചോദനമായിരുന്നു.

ഭാരതിരാജയുടെ നിര്യാണത്തിൽ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും സിനിമാ പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ സിനിമയുടെ സുവർണകാലത്തെ ഓർമ്മിപ്പിക്കുന്ന അനശ്വര സൃഷ്ടികളിലൂടെ അദ്ദേഹം എന്നും പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കും.

The post പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു; ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം appeared first on Starvision News Malayalam.