ന്യൂഡല്‍ഹി: ടി20 ലോകകപ്പിനായി ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് ഇന്ത്യൻ ടീം പുറപ്പെട്ടത്. ബുംറയ്ക്ക് പകരക്കാരനില്ലാതെയാണ് ഇന്ത്യൻ ടീം പറന്നുയർന്നത്.
2007ൽ ആദ്യമായി ടി20 ലോകകപ്പ് കിരീടം നേടിയ ശേഷം ഇന്ത്യ ടി20 ചാമ്പ്യൻമാരായിട്ടില്ല. രോഹിത്തിനും രാഹുൽ ദ്രാവിഡിനും കീഴിൽ ഇന്ത്യക്ക് കിരീടം ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതാദ്യമായാണ് ലോകകപ്പിൽ രോഹിത് ഇന്ത്യയെ നയിക്കുന്നത്. കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല.