ഹൊബാര്‍ട്ട്: ടി20 ലോകകപ്പിലെ സൂപ്പർ 12 യോഗ്യതാ മത്സരങ്ങളിൽ സിംബാബ്വെ അയർലൻഡിനെ 31 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തപ്പോൾ അയർലൻഡിന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
സിംബാബ്വെ 20 ഓവറിൽ 174-7, അയർലൻഡ് 20 ഓവറിൽ 143-9.
സിംബാബ്വെ ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് തുടക്കത്തിൽ തന്നെ കാലിടറി. പോൾ സ്റ്റെർലിംഗ്(0), ക്യാപ്റ്റൻ ആൻഡ്രൂ ബാൽബിറിൻ(3), ലോറൻ ടക്കർ(11), ഹാരി ടെക്റ്റർ(1) എന്നിവർ തുടക്കത്തിൽ തന്നെ പുറത്തായി. ക്രിസ്റ്റഫർ കാംഫർ(22 പന്തിൽ 27), ജോർജ് ഡോക്ക്രെൽ(20 പന്തിൽ 24), ഗാരെത് ഡെലാനി(20 പന്തിൽ 24), ബാരി മക്കാർത്തി(16 പന്തിൽ 22) എന്നിവർ പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല.