ഗീലോങ്: ഐസിസി ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഡച്ച് ടീമിനെ 16 റണ്‍സിന് തോൽപ്പിച്ച് ശ്രീലങ്ക. സൂപ്പർ 12ൽ യോഗ്യത നേടി. നമീബിയയോട് തോറ്റതിനാൽ ശ്രീലങ്കയ്ക്ക് നെതർലൻഡ്സിനെതിരെ ജയം അനിവാര്യമായിരുന്നു. ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു, തോറ്റാൽ ടൂർണമെന്റിൽ നിന്ന് പുറത്തായേനെ. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് അവർ നേടിയത്.
പവർപ്ലേ ഘട്ടത്തിൽ ശ്രീലങ്കയെ പിടിച്ചുനിർത്താൻ ഡച്ച് ബൗളർമാർക്ക് സാധിച്ചു. ഒരു ഘട്ടത്തിൽ ശ്രീലങ്ക 6.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് ആയിരുന്നു നേടിയത്. ഓപ്പണർ കുശാൽ മെൻഡിസ് 79 (44) റൺസ് നേടി ലങ്കയെ കരയ്ക്കെത്തിച്ചു. അഞ്ച് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു മെൻഡിസിന്റെ ഇന്നിങ്സ്. ചരിത് അസലങ്ക 31 (30), ഭനുക രജപക്സ 19 (13) പത്തും നിസങ്ക 14 (21) എന്നിങ്ങനെ സ്കോർ നേടി.
ഡച്ച് ടീമിന് വേണ്ടി ഓപ്പണർ മാക്സ് ഒഡൗഡ് പുറത്താകാതെ 71 (53) റൺസ് നേടി. 21 റൺസ് എടുത്ത ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സാണ് ഒഡൗഡിന് ശേഷം ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം. മുന്‍നിര ബാറ്റര്‍മാരായ വിക്രംജീത്ത് സിങ് 7 (14), ബാസ് ഡി ലീഡ് 14 (10), കോളിന് അകര്‍മാന്‍ 0 (1) ടോം കൂപ്പര്‍ 16 (19) എന്നിവർക്ക് പിടിച്ചുനിൽക്കാനായില്ല.