സിഡ്നി: അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന രണ്ടാം ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റിൻറെ തകർപ്പൻ ജയം. അവസാന ഓവറുകളിൽ തകർത്തടിച്ച ഹർദ്ദിക് പാണ്ഡ്യ പുറത്താകാതെ 22 പന്തിൽ 42 റൺസ് നേടിയതോടെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി.
195 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് പന്തുകൾ ശേഷിക്കെയാണ് വിജയം നേടിയത്. ശിഖർ ധവാൻ 36 പന്തിൽ 52 റൺസെടുത്തും ക്യാപ്റ്റൻ വിരാട് കോഹ്ലി 24 പന്തിൽ 40 റൺസെടുത്തും പുറത്തായി.നാലു ഫോറും രണ്ടു സിക്സും സഹിതം 52 റൺസെടുത്ത ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 195 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് കെ എൽ രാഹുലും ധവാനും മികച്ച തുടക്കം നൽകി.
രാഹുൽ 22 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 30 റൺസും നേടി. മികച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാൻ സാധിക്കാതെ സഞ്ജു സാംസൺ 10 പന്തിൽ 15 റൺസെടുത്ത് മടങ്ങി. ഓരോ സിക്സും ഫോറും സഹിതമാണ് സഞ്ജുവിന്റെ പ്രകടനം. ആതിഥേയർക്കായി ഡാനിയൽ സാംസ്, മിച്ചൽ സ്വെപ്സൺ, ആദം സാംപ, ആൻഡ്രൂ ടൈ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. രണ്ടാമത്തെ ടി20 മല്‍സരം കളിച്ച പേസര്‍ ടി നടരാജനാണ് രണ്ടു വിക്കറ്റ് നേടി.