മനാമ: കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പൂർണമായും പാലിച്ചുകൊണ്ട് സീറോമലബാർ സൊസൈറ്റി സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ സീറോ മലബാർ സൊസൈറ്റിയുടെ അങ്കണത്തിൽ പ്രസിഡണ്ട് ചാൾസ് ആലൂക്ക പതാക ഉയർത്തി. മുൻ പ്രസിഡണ്ട് ജേക്കബ് വാഴപ്പിള്ളി അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ സെക്രട്ടറി ജെയിംസ് മാത്യു സ്വാഗതവും സൂചി മാത്യു നന്ദിയും പറഞ്ഞു.
https://www.facebook.com/StarvisionMal/videos/1339470259589965/
സ്വാതന്ത്ര്യ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് 7.30 ന് സൊസൈറ്റിയുടെ അംഗങ്ങൾ ഒരുക്കുന്ന പ്രത്യേക പരിപാടി “തുറന്നിട്ട ജാലകം” എന്ന ഫേസ്ബുക്ക് ലൈവ് ഷോ ഉണ്ടായിരിക്കുന്നതാണ്.