മനാമ: മലയാളിയുടെ അഭിമാനമായിരുന്ന സുഗതകുമാരിടീച്ചറുടെ വേർപാടിൽ സീറോമലബാർ സോസൈറ്റി അനുശോചിച്ചു. മലയാളിയെ ആർദ്രതയും വാത്സല്യവും പരിതസ്ഥിതി സ്നേഹവും പഠിപ്പിച്ച ഒരു മാതൃകാ കവയത്രിയായിരുന്നു സുഗതകുമാരി ടീച്ചര്‍ എന്ന് പ്രസിഡണ്ട് ചാൾസ് ആലുക്ക അനുശോചനസന്ദേശത്തിൽ പറഞ്ഞു. പ്രിയ സാഹിത്യകാരി വിടപറഞ്ഞെങ്കിലും മലയാളത്തിൻറെ പൂമുഖത്ത് കെടാവിളക്കായി എന്നും നിലനിൽക്കുമെന്ന് ജനറൽസെക്രട്ടറി സജു സ്റ്റീഫനും പറഞ്ഞു.
അനീതിക്കെതിരായ പോരാട്ടം കേവലം കവിതയിലൂടെ മാത്രമല്ല സംഘടിതമായ മുന്നേറ്റങ്ങളുടെ നേതൃത്വം തെളിയിച്ച, മനുഷ്യ സ്നേഹത്തിൻറെ മഹാമാതൃകക്ക് സീറോ മലബാർ സൊസൈറ്റിയുടെ ആദരാഞ്ജലികൾ…സീറോ മലബാർ സൊസൈറ്റി അനുശോചനക്കുറിപ്പിൽ പറഞ്ഞു.