
മനാമ: സിറിയന്‍ പ്രദേശത്തിന്റെ ഐക്യം ഉറപ്പിക്കുകയും വിഭജനം നിരസിക്കുകയും ചെയ്യുന്ന സിറിയന്‍ അറബ് റിപ്പബ്ലിക്കിന്റെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സിറിയന്‍ ജനാധിപത്യ സേനയെ സംയോജിപ്പിക്കാനുള്ള കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.
നീതിയുടെയും പൗരത്വത്തിന്റെയും തത്ത്വങ്ങളിലധിഷ്ഠിതമായ നിയമവാഴ്ചയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ഒരു നല്ല നീക്കമായാണ് കരാറിനെ കണക്കാക്കുന്നതെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സിറിയന്‍ അറബ് റിപ്പബ്ലിക്കിന്റെ സുരക്ഷ, സ്ഥിരത, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവയെ ബഹ്റൈന്‍ പിന്തുണയ്ക്കുന്നു. സിറിയന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് പ്രഥമസ്ഥാനം നല്‍കണമെന്നും വിഭജനവും വിദ്വേഷവും തിരസ്കരിക്കണമെന്നും ഐക്യം, സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായുള്ള അവരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്ന ശക്തമായ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് സജീവമായി സംഭാവന നല്‍കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
