
മുംബൈ: ഇന്ത്യന്‍ സിനിമയ്ക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ വിശ്വവിഖ്യാത സംവിധായകന് ശ്യാം ബെനഗല്‍ (90) അന്തരിച്ചു.
ഇന്ന് വൈകുന്നേരം 6.30ഓടെ മുംബൈയിലായിരുന്നു അന്ത്യം. മകള്‍ പിയ ബെനഗല്‍ ആണ് മരണവിവരം അറിയിച്ചത്.
ഇന്ത്യന്‍ സമാന്തര സിനിമയുടെ തുടക്കക്കാരനായ അദ്ദേഹം 1970കള്‍ക്ക് ശേഷമുള്ള ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരില് ഒരാളായി കണക്കാക്കപ്പെടുന്നു. 1934 ഡിസംബര്‍ 14ന് ആന്ധ്രപ്രദേശിലായിരുന്നു ജനനം. അങ്കുര്‍, നിശാന്ത്, ഭൂമിക, മാമ്മോ, സര്‍ദാരി ബീഗം, സുബൈദ തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ലോകശ്രദ്ധ നേടിയവയാണ്. 18 ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, ഫിലിംഫെയര്‍ അവാര്‍ഡ്, നന്ദി അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1976ല്‍ പത്മശ്രീ പുരസ്കാരവും 1991ല്‍ പത്മഭൂഷണ്‍ പുരസ്കാരവും നല്കി രാജ്യം ആദരിച്ചു. 2005ല്‍ രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമായ ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.
