മോജോ ഫിലിംസിന്റെ ബാനറിൽ ശിവപ്രസാദ് എച്ച് സംവിധാനം ചെയ്ത അധീനൻ എന്ന ചിത്രത്തിന്റ സ്വിച്ച് ഓൺ കർമ്മവും ഓഡിയോ റീലീസും മാർച്ച് 12 ന് തിരുവനന്തപുരം ഭാരത് ഭവനിൽ നടന്നു.
ശ്രീജിത്ത് മഹാദേവൻ, വിഷ്ണു വിജയൻ, ശിവപ്രസാദ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു വിജയൻ, ശ്രീജിത്ത് മഹാദേവൻ, രാജീവ്, അപർണ്ണ, രശ്മി, നിജി, അശ്വതി, എന്നിവർ പ്രധാന വേഷം ചെയ്തിരിക്കുന്നു.വിശിഷ്ട അതിഥിയായി എത്തി സിനിമയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത് മുൻ മന്ത്രി ഇ. പി ജയരാജനായിരുന്നു. സോങിന്റെ ഓൺലൈൻ റീലീസ് കർമ്മം നിർവ്വഹിച്ചത് സംവിധായകനും തിരക്കഥകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യുന്നുർ ആയിരിന്നു. സിഡി പ്രകാശനം ചെയ്തത് പ്രശസ്ത ആത്മിയ യോഗിയായ അവധൂദ് ഗുരുപ്രസാദും മലയാളി ഡിജിറ്റൽ ഇന്ത്യ പ്രെവറ്റ് ലിമിറ്റഡ് സിഇഓ ആയ അനീഷ് രാജും കൂടിയായിരുന്നു.

അധിനൻ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരുക്കുന്നത് സംവിധായകൻ കൂടിയായ ശിവപ്രസാദ് ആണ്. ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ശ്രീവിദ്യ ശിവ പ്രസാദ് ആണ്. ശാസ്ത, സംഗീർത്ഥന എന്നിവർ ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ടൈറ്റിൽ സോങ് സംഗീതം നിർവഹിച്ചത് ഷൗക്കത്ത് ഉല്ലാനം, വരികൾ രചിച്ചത് ഭാവ ഗ്ലോഡനും ചേർന്നാണ്. പ്രദീപ് പരപ്പാനാട്, ഗോപിക എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

കൂടാതെ ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ മോജോ ഫിലിംസിന്റെ അടുത്ത സിനിമയായ കാളിയയുടെ ടൈറ്റിൽ പോസ്റ്റർ വിശിഷ്ഠ വ്യക്തികൾ ചേർന്ന് പ്രകാശനം ചെയ്യുകയും ചെയ്തു. ജൂണിൽ അധീനൻ റീലീസിനെത്തും.
