തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിൽ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായി എൻഫോഴ്സ്മെന്റ് കണ്ടെത്തൽ. സ്വപ്നയ്ക്ക് ഈ ബാങ്കിൽ ലോക്കറുണ്ടെന്നാണ് കണ്ടെത്തൽ. യുഎഇ കോൺസുലേറ്റിന്റെ അക്കൗണ്ടിൽ നിന്നാണ് സ്വപ്നയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയതെന്നും എൻഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ ചില അക്കൗണ്ടിൽ നിന്നു നേരിട്ട് പണമായും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. തലസ്ഥാനത്തെ മറ്റൊരു സ്വകാര്യബാങ്കിലും ചില സഹകരണബാങ്കുകളിലും സ്വപ്നയ്ക്ക് നിക്ഷേപമുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.


