തിരുവനന്തപുരം: മുഖ്യമന്ത്രി ചെയർമാനായ ലൈഫ് മിഷൻ പദ്ധതിയുടെ ഏജന്റായി പ്രവർത്തിച്ചതിന് തനിക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ടെന്ന് സ്വപ്ന സുരേഷ്. ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ സംബന്ധിച്ച അന്വേഷണ സംഘത്തിൻ്റെ ചോദ്യത്തിനാണ് സ്വപ്നയുടെ വിശദീകരണം. 2018ലെ പ്രളയത്തിനു ശേഷം സഹായത്തിനായി മുഖ്യമന്ത്രി വിദേശയാത്ര നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിനു മുന്നോടിയായി ദിവസങ്ങൾക്കുമുൻപ് തന്നെ ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തിൽ ദുബായിലേക്ക് തിരുവനന്തപുരത്ത് നിന്നു പോയി എന്നത് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ആ സന്ദർശനത്തിലാണ് യഎഇ റെഡ് ക്രെസന്റ് അതോറിറ്റി 20 കോടി രൂപയുടെ സഹായം കേരളത്തിന് വാഗ്ദാനം ചെയ്തത്. തുടർന്ന് ഇതു സംബന്ധിച്ച് റെഡ് ക്രസന്റ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫോർ ഇന്റർനാഷനൽ എയ്ഡ് അഫയേഴ്സും ലൈഫ് മിഷൻ സിഇഒ യു.വി.ജോസും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കരാറും ഒപ്പിട്ടു.
==================================================================================
സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X
==================================================================================
ഈ സഹായം ഉപയോഗിച്ച് തൃശൂർ വടക്കാഞ്ചേരിയിലാണ് സർക്കാരിന്റെ 2 ഏക്കർ ഭൂമിയിൽ 140 ഫ്ലാറ്റുകൾ നിർമിക്കുന്നത്. ഇതിനു കരാർ നൽകിയതിനു സ്വകാര്യകമ്പനി നൽകിയ കമ്മിഷൻ ആണ് ഒരു കോടിരൂപ എന്നാണ് സ്വപ്ന അന്വേഷണ സംഘത്തിന് നല്കിയ മൊഴി.സ്വർണ്ണക്കടത്തിലൂടെ സമ്പാദിച്ച തുകയല്ല എന്നു സമർത്ഥിക്കാനായിരുന്നു സ്വപ്ന ശ്രമിച്ചത്. എങ്കിലും സ്വപ്നയുടെ ഈ നീക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
റിപ്പോർട്ട് : അരുൺകുമാർ