കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് 1,90,000 ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തല്‍. കോണ്‍സുലേറ്റിലെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് നിയമവിരുദ്ധമായി ഡോളര്‍ കടത്തിയത്. ഇതിന്റെ വിശദാംശങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ലൈഫ് മിഷൻ ഇടപാടുമായ ബന്ധപ്പെട്ട കമ്മീഷൻ തുകയാണ് സ്വപ്ന സുരേഷ് കടത്തിയതെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.


