മനാമ: മൂന്നുദിവസത്തെ സന്ദർശനത്തിനായി ബഹ്റൈനിൽ എത്തിയ മാതാ അമൃതാനന്ദമയി ദേവിയുടെ പ്രഥമ ശിഷ്യനായ സ്വാമി അമൃത സ്വരൂപാനന്ദപുരിയെ മാതാ അമൃതാനന്ദമയി സേവാസമിതി ( MASS ) വളണ്ടിയർമാരും ബഹറിൻ കോർഡിനേറ്ററും ബഹ്റൈൻ എയർപോർട്ടിൽ സ്വീകരിച്ചു.
ഏപ്രിൽ 30ന് ബഹറിൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സ്വാമിജിയുടെ സത്സംഗത്തിനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മാതാ അമൃതാനന്ദമയി സേവാസമിതി ബഹ്റൈൻ കോഡിനേറ്റർ ശ്രീ സുധീർ തിരുനിലത്ത് അറിയിച്ചു.
ഏപ്രിൽ 29ന് നടക്കുന്ന ഐ ആം മെഡിറ്റേഷൻ എന്ന സൗജന്യ ധ്യാനപരിശീലന പരിപാടിയുടെ രജിസ്ട്രേഷൻ നിർത്തിയതായും അദ്ദേഹം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
സുധീർ തിരുനിലത്ത്
ബഹറിൻ കോഡിനേറ്റർ
മാതാ അമൃതാനന്ദമയി സേവാസമിതി -39461746.