
മനാമ: പ്ലാസ്റ്റിക് രഹിത സമുദ്രമെന്ന ലക്ഷ്യത്തോടെ ‘സ്വച്ഛ് ബഹ്റൈന്‍’ പരിപാടിയുമായി തെലുങ്ക് ഇക്കോ വാരിയേഴ്സ്.
ഇന്ത്യയുടെ സ്വച്ഛ് ഭാരത് മിഷനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സംഘടന ഈ പരിപാടി സംഘടിപ്പിച്ചത്. അംഗങ്ങള്‍ ഒത്തുചേര്‍ന്ന് സീഫ് ബീച്ചില്‍ ശുചീകരണ പരിപാടി നടത്തി.
സംഘടനയുടെ 100 ആഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടിയുടെ ഭാഗമായാണിത്. ഉദ്ഘാടന ചടങ്ങില്‍ ബഹ്റൈന്‍ ബോഴ്സ് സി.ഇ.ഒ. ഷെയ്ഖ് ഖലീഫ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ മുഖ്യാതിഥിയായും സമ്പാങ്കി ഗ്രൂപ്പ് ചെയര്മാന് രമേശ് സമ്പാങ്കി പ്രത്യേക അതിഥിയായും പങ്കെടുത്തു. രാമമോഹന്‍ കൊത്തപ്പള്ളി, നവീന്‍ കോട്ടഗിരി തുടങ്ങിയവര്‍ നേതൃത്വം നല്കി.


