
മനാമ: ബഹ്റൈൻ സുസ്ഥിര വികസന വകുപ്പ് മന്ത്രിയും ഇക്കണോമിക് ഡവലപ്മെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവുമായ നൂർ ബിൻത് അലി അൽഖുലൈഫും ഘാന പ്രസിഡൻ്റിൻ്റെ മുഖ്യ ഉപദേഷ്ടാവും അവിടുത്തെ അന്തർദേശീയ ധനകാര്യ- സ്വകാര്യ നിക്ഷപ മേഖലാ പ്രതിനിധിയുമായ നാന യോ ഒഫോരി അറ്റയും കൂടിക്കാഴ്ച നടത്തി. ഇ.ഡി.ബി. ആ സ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ബഹ്റൈനിലെ ഘാന അംബാസഡറുടെ ചുമതലയുള്ള മുഹമ്മദ് ഹബീബു തിജാനി, ഘാന ഇൻവെസ്റ്റ്മെൻ്റ് പ്രൊമോഷൻ സെൻ്റർ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ റജിനാൾഡ് യോഫി ഗ്രാൻ്റ്, ബഹ്റൈൻ ഇൻവെസ്റ്റ് മെൻ്റ് പ്രൊമോഷൻ ഏജൻസിയിലെ ചീഫ് എക്സിക്യൂട്ടീവുമാർ എന്നിവർ സംബന്ധിച്ചു.
വികസന, നിക്ഷേപ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച നടന്നു.


