മനാമ: മെഡിക്കൽ അധികൃതർ തീരുമാനിച്ച പ്രകാരം വൈറസ് ബാധിതരുടെ എണ്ണം കുറയ്ക്കുന്നതുവരെ പള്ളികളിൽ പ്രാർത്ഥനയും കൂട്ട പ്രാർത്ഥനയും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് (എസ്സിഐഎ) അറിയിച്ചു.
ജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അവരുടെ കുടുംബങ്ങൾക്കും രാജ്യത്തിനും വേണ്ടി ആരോഗ്യ നടപടികൾ ഗൗരവമായി കാണണമെന്നും കൗൺസിൽ വ്യക്തമാക്കി. പകർച്ചവ്യാധിയെ അതിജീവിക്കാനും ഈദ് അൽ ഫിത്തറിൽ നടന്ന സമ്മേളനങ്ങൾ ആവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് കൗൺസിൽ കൂട്ടിച്ചേർത്തു. ജനങ്ങളുടെ നിരുത്തരവാദിത്വപരമായ പെരുമാറ്റം വൈറസ് ബാധിതരുടെയും മരണങ്ങളുടെയും എണ്ണം വർദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.