തിരുവനന്തപുരം : അഴൂർ മുട്ടപ്പലം എന്ന സ്ഥലത്തുള്ള ഒരു വീട്ടിൽ വെള്ളം ചോദിച്ചു എത്തിയശേഷം വീട്ടിനുള്ളിൽ കയറി കുളി കഴിഞ്ഞു വന്ന 64 വയസ്സായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അനീഷ് എന്ന ആളിനെ ആറ്റിങ്ങൽ DySP സുനീഷ് ബാബു വിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറയിൻകീഴു SHO G. B മുകേഷിന്റെ നേതൃത്വത്തിൽ SI വിനീഷ്, ASI നവാസ് , ASI ഷജീർ, തിരുവന്തപുരം റൂറൽ ഷാഡോ ടീം GSI ഫിറോസ്ഖാൻ, ASI, ദിലീപ്, CPO മാരായ ഷിജു, സുനിൽരാജ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.
കൃത്യം ചെയ്ത പ്രതി ആരാണ് എന്ന് തിരിച്ചറിയാൻ പോലീസിന്റെ നിരന്തരമായ അന്വേഷണം കൊണ്ടാണ് സാധിച്ചത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ വെമ്പായത്തിന് സമീപമുള്ള ഒളിത്താവളത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ JFMC III കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .
Trending
- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി