മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തെ തുടര്‍ന്ന് തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ. വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാണ് തനിക്കെതിരെയുളള ആക്രമണങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിനിമ മേഖലയില്‍ ഉള്ളവരുമായി വ്യക്തിപരമായ ബന്ധമുളളത് ഒരു അപരാധമല്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. ‘ ഇത് ഒരു വൃത്തികെട്ട രാഷ്ട്രീയമാണ്, എന്നാല്‍ ഞാന്‍ ശാന്തത പാലിക്കുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ കോവിഡിനെതിരായ യുദ്ധത്തിലാണ്. ചില ആളുകള്‍ക്ക് ഞങ്ങള്‍ക്ക് ചില വിജയങ്ങള്‍ നേടാനായത് അംഗീകരിക്കാന്‍ കഴിയുന്നില്ല, അതുകൊണ്ടാണ് അവര്‍ സുശാന്ത് സിങ് രാജ്പുതിന്റെ കേസ് രാഷ്ട്രീയവത്കരിക്കുകയാണ്.’ ആദിത്യ താക്കറെ പറഞ്ഞു.


