മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ് പുത്തിന്റെ മരണത്തിൽ എഫ്ഐആർ എടുക്കാൻ പോലും മുംബൈ പൊലീസ് തയാറായില്ലെന്ന് സുശാന്തിന്റെ പിതാവ് കെ കെ സിങ്ങിന്റെ അഭിഭാഷകൻ വികാസ് സിംഗ് പറഞ്ഞു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത മുംബൈ പോലീസ് അന്തരിച്ച നടന്റെ കുടുംബത്തിന് മേൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് മുൻ അഡീഷണൽ സോളിസിറ്റർ ജനറലും സുശാന്തിന്റെ പിതാവ് കൃഷ്ണ കുമാർ സിങ്ങിന്റെ അഭിഭാഷകനുമായ വികാസ് സിംഗ് അവകാശപ്പെട്ടു.
കേസിൽ ചില വലിയ പ്രൊഡക്ഷൻ ഹൗസുകളുടെ പേര് നൽകാൻ മുംബൈ പോലീസ് സുശാന്തിന്റെ കുടുംബത്തെ നിര്‍ബന്ധിക്കുന്നതായും അദ്ദേഹം ആരോപിച്ചു. അന്വേഷണം മറ്റൊരു വഴിക്കാണ് കൊണ്ടുപോകുന്നത്. പ്രൊഡക്ഷൻ ഹൗസുകളുടെ പങ്കിനെക്കുറിച്ചു പറയാൻ പ്രത്യക്ഷമായി തെളിവുകളൊന്നും തങ്ങളുടെ പക്കൽ ഒന്നുമില്ല. റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്യുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നതെന്നും സുഷാന്തിന്റെ കുടുംബത്തിന് നടനിലേക്കുള്ള അടുപ്പം നഷ്ടപ്പെട്ടതായി റിയ ഉറപ്പാക്കിയപ്പോഴാണ് കുറ്റകൃത്യം ആരംഭിച്ചതെന്ന് അഭിഭാഷകൻ പറഞ്ഞു.