കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയിലെ പിഴവു മൂലം രോഗി മരിച്ചതായി പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനി(57)യാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഗര്‍ഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ കുടലിനു മുറിവേറ്റെന്നും ഇതാണ് മരണത്തിനിടയാക്കിയതെന്നും ബന്ധുക്കള്‍ പറയുന്നു.
ഗര്‍ഭപാത്രം നീക്കാന്‍ ഈ മാസം നാലിനാണ് വിലാസിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏഴിന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കിടെ കുടലിനു ചെറിയ മുറിവേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. തുന്നലുണ്ടെന്നും എന്നാല്‍ പേടിക്കേണ്ട കാര്യമില്ലെന്നുമാണ് അവര്‍ പറഞ്ഞത്. എട്ടിന് വാര്‍ഡിലേക്കു മാറ്റി. ഞായാറാഴ്ച മുതല്‍ സാധാരണ ഭക്ഷണം നല്‍കാമെന്ന് ഡോക്ടര്‍ അറിയിച്ചു.
സാധാരണ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതോടെ വയറുവേദന കൂടി. തുടര്‍ന്ന് ഐ.സി.യുവിലേക്കു മാറ്റി. തിങ്കളാഴ്ച അണുബാധയുണ്ടായെന്നും ഉടന്‍ ശസ്ത്രക്രിയ വേണമെന്നും പറഞ്ഞു. ശസ്ത്രക്രിയ നടത്തിയെങ്കിലും ചൊവ്വാഴ്ചയോടെ ആരോഗ്യം വഷളായി. ഇന്നു പുലര്‍ച്ചെ മരണം സംഭവിച്ചു.
മെഡിക്കല്‍ കോളേജില്‍നിന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യനില വഷളായതിനാല്‍ സാധിച്ചില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ആശുപത്രിയില്‍നിന്ന് അറിയിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
Trending
- തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കി; വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി പിടിയിൽ
- ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’കാടകം’ 14 ന് എത്തും
- കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചു; ഗര്‍ഭപാത്രം നീക്കല്‍ ശസ്ത്രക്രിയയില്‍ പിഴയെന്ന് പരാതി
- വോയിസ് ഓഫ് ട്രിവാഡ്രം ബഹ്റൈൻ ഫോറം ഇഫ്താർ സംഘടിപ്പിക്കുന്നു
- ബഹ്റൈനില്‍ റമദാനിലെ അവസാന 10 ദിവസങ്ങളില്‍ വിദ്യാലയ അവധിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം
- ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധവേണം: അഡ്വ. പി. സതീദേവി
- വയനാട് പുനരധിവാസം; സമ്മതപത്രം ഒപ്പിട്ട് നൽകില്ലെന്ന് ദുരന്ത ബാധിതർ
- പൊയിലൂരില്‍ സംഘര്‍ഷം; ബി.ജെ.പി. പ്രവര്ത്തകന് വെട്ടേറ്റു