മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയെ പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് ചട്ടങ്ങൾ ലംഘിച്ച് സംഘടിപ്പിച്ച ഒരു പാർട്ടിയിൽ പങ്കെടുത്തതിനാണ് അറസ്റ്റ്. നടൻ ഹൃത്വിക് റോഷന്റെ മുൻഭാര്യയും ഇന്റീരിയർ ഡിസൈനറുമായ സുസൈൻ ഖാനും അറസ്റ്റിലായിട്ടുണ്ട്. മുംബൈ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
മുംബൈ വിമാനത്താവളത്തിന് സമീപത്തുള്ള മുംബൈ ഡ്രാഗൺഫ്ലൈ ക്ലബിൽ നടന്ന റെയ്ഡിലാണ് അറസ്റ്റ്. 34 പേരെയാണ് ഇവിടെ നിന്നും അറസ്റ്റ് ചെയ്തത്. ഇതിൽ മുംബൈ ക്ലബ്ബിലെ ഏഴ് സ്റ്റാഫുകളും ഉൾപ്പെടുന്നു. ഗായകൻ ഗുരു രൺധാവയും അറസ്റ്റിലായിരുന്നു. ഐപിസി സെക്ഷൻ 188, 269,34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.