
കൊല്ലം: പിണറായി വിജയൻ തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചില നേതാക്കള്‍ ചേര്‍ന്നാണ് തന്നെ രാഷ്ട്രിയത്തിലേക്ക് ഇറക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
‘സഖാവ് പിണറായി വിജയന് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ചങ്കൂറ്റമുണ്ടെങ്കില്‍ പറയട്ടേ. വിജയേട്ടാ എനിക്ക് പറ്റില്ല, എനിക്കീ പരിപാടി ഇഷ്ടമല്ല എന്നാണ് താന്‍ അന്ന് പ്രതികരിച്ചത്, സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഇതുതന്നെയാണ് എല്ലാ നേതാക്കളോടും പറഞ്ഞിട്ടുള്ളത്.
