
മനാമ: ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ കൊമേഴ്സ്യല്‍ കോടതി സ്ഥാപിക്കുന്നതിനായി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പുറപ്പെടുവിച്ച ഉത്തരവ് സംബന്ധിച്ച് ശൂറ കൗണ്‍സിലിന്റെ ഞായറാഴ്ച ചേരുന്ന പതിവാര സമ്മേളനത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.
രാജ്യാന്തരതലത്തിലുണ്ടാകുന്ന വാണിജ്യം, പണമിടപാട്, നിക്ഷേപം തുടങ്ങിയവ സംബന്ധിച്ച തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യാനുള്ളതാണ് നിര്‍ദിഷ്ട കോടതി. സ്വതന്ത്രവും സുതാര്യവുമായ നടപടികളിലൂടെയുള്ള തര്‍ക്കപരിഹാരങ്ങള്‍ ഇത് ലക്ഷ്യമിടുന്നു.
നിയമ മേഖലയില്‍ രാജ്യത്തിനുണ്ടായ പുരോഗതിയില്‍ ഈ കോടതി ഒരു നാഴികക്കല്ലായിരിക്കുമെന്ന് ശൂറ കൗണ്‍സിലിന്റെ ലെജിസ്ലേറ്റീവ് ആന്റ് ലീഗല്‍ അഫയേഴ്സ് കമ്മിറ്റി അദ്ധ്യക്ഷ ദലാല്‍ അല്‍സായിദ് പറഞ്ഞു.


