ന്യൂഡൽഹി: കേരളത്തിൽ പ്ലസ് വണ്‍ എഴുത്തു പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി നൽകി. പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി സംസ്ഥാന സർ ർക്കാർ കോടതിയെ അറിയിച്ച പഞ്ചാത്തലത്തിലാണ് സുപ്രീം കോടതി ഉത്തരവ്. ഒരു വിദ്യാർത്ഥിക്ക് പോലും രോഗബാധയുണ്ടാകാത്ത തരത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് സർക്കാർ രേഖാമൂലം കോടതിയെ അറിയിച്ചത്.
സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്ന കാര്യങ്ങളിൽ പൊരുത്തക്കേട് ഉണ്ടെന്നും സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഹർജിക്കാരന് വേണ്ടി അഡ്വക്കേറ്റ് പ്രശാന്ത് പത്മനാഭൻ വാദിച്ചു. എന്നാൽ നീറ്റ് പരീക്ഷയ്ക്ക് ഏഴ് ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുത്തെന്ന് സംസ്ഥാന സർക്കാർ പറയുന്നുണ്ടല്ലോയെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ച് ചോദിച്ചു.
സാങ്കേതിക സർവകലാശാല ഒരു ലക്ഷത്തിൽപ്പരം വിദ്യാർഥികളെ പങ്കെടുപ്പിച്ച് പരീക്ഷ നടത്തിയതായും സുപ്രീംകോടതി വിലയിരുത്തി. തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശി റസൂൽ ഷാനായിരുന്നു പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. എന്നാൽ പരീക്ഷ ഓഫ് ലൈനായി നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു.
Trending
- കൊച്ചി മെട്രോയിൽ യാത്രക്കാർ ഏറ്റവും കൂടുതൽ മറന്നുവച്ച ‘സാധനം’, 1565ൽ 123 എണ്ണം തിരിച്ചുനൽകി
- സനാതനധര്‍മത്തെ സിപിഎം നേതാക്കള്‍ വെല്ലുവിളിക്കുന്നു; രൂക്ഷവിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്
- പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കൈ ഞരമ്പ് മുറിച്ചു
- ‘റാഗിങ് നടന്നതായി തെളിവുകളില്ല’; വിദ്യാർഥിയുടെ ആത്മഹത്യയിൽ ന്യായീകരണവുമായി സ്കൂൾ
- സാംസ്കാരിക പാരമ്പര്യത്തിന്റെ വര്‍ണപ്പകിട്ടുമായി ഐ.എല്‍.എയുടെ ഇന്ത്യന്‍ കള്‍ചറല്‍ മൊസൈക്
- കോളേജിലെ ടോയ്ലെറ്റില് വിദ്യാര്‍ത്ഥിനി പ്രസവിച്ചു
- ‘ബ്രഹ്മപുരത്ത് ഇപ്പോൾ ക്രിക്കറ്റ് കളിക്കാം’; മന്ത്രി എം.ബി. രാജേഷ്
- കെഎസ്ആർടിസി പണിമുടക്കിനെതിരെ കർശന നടപടി; ഗണേഷ് കുമാർ