മനാമ: ബഹ്റൈനിലെ മുഹറഖ് ഗവര്‍ണറേറ്റിലെ ഒന്നാം നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുല്‍വാഹിദ് അബ്ദുല്‍ അസീസ് ഖരാത്തയെ വിജയിയായി പ്രഖ്യാപിച്ചു.
മണ്ഡലത്തിനായുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്തതിന് ശേഷം, പ്രതിനിധി കൗണ്‍സിലിന്റെ സുപ്രീം സൂപ്പര്‍വൈസറി കമ്മിറ്റിയാണ് ഫലം പ്രഖ്യാപിച്ചത്.
