ജുഫൈര്‍ (ബഹ്റൈന്‍): തലൈവര്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ സംഭാവനകള്‍ ആഘോഷിക്കുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഫാന്‍സ് ഷോ ഒക്ടോബര്‍ 11 മുതല്‍ 24 വരെ ജുഫൈറിലെ മുക്ത എ 2 സിനിമാസില്‍ നടക്കും.
തലൈവര്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വേട്ടയ്യന് ഫാന്‍സ് ഷോ എന്ന പരിപാടി രാവിലെ 9 മണി മുതല്‍ ആയിരിക്കും നടക്കുക. രജനീകാന്തിന്റെ ഐതിഹാസിക ഗാനങ്ങള്‍ അവതരിപ്പിക്കുന്ന ഡാന്‍സ് പെര്‍ഫോമന്‍സ് പരിപാടിയുടെ ഭാഗമായി നടക്കും. ബഹ്റൈനിലെ ബീറ്റ്സ് ഉത്സവത്തിന്റെ സ്വരമുയര്‍ത്തുന്ന പരിപാടിയില്‍ രജനീകാന്തിന്റെ മുഖം മുഹമ്മദ് ഇസാന് പുനരാവിഷ്കരിക്കും. ഭഹിരതി ‘രതി’ വേണുഗോപാലന്‍ പരിപാടി നയിക്കും.
ബഹ്റൈന്‍ രജനി ഫാന്‍സ് അസോസിയേഷന് ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടി ഇന്ത്യന്‍ സിനിമയ്ക്ക് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നല്കിയ സമാനതകളില്ലാത്ത സംഭാവനകള്‍ക്കുള്ള ശ്രദ്ധാഞ്ജലിയായിരിക്കും.
Trending
- ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സൈനികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി, തിരച്ചിൽ ആരംഭിച്ചു
- WMF ബഹ്റൈൻ നാഷണൽ കൗൺസിലിന്റെ “ഓണ സംഗമം 2024”
- ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ പരാതി: ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ കൂടുതൽ അന്വേഷണം
- ഇന്ത്യയെ ദുർബലപ്പെടുത്താൻ കോൺഗ്രസ് ഗൂഢാലോചന നടത്തുന്നു: പ്രധാനമന്ത്രി മോദി
- ഹരിയാണ തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ കോഴിക്കോട് ബി.ജെ.പി പ്രവര്‍ത്തകനെ ലോറിയിടിച്ചു
- ഡോക്ടറുടെ ഭക്ഷണത്തിൽ ക്ഷയരോഗിയുടെ കഫം കലർത്താൻ ശ്രമം; ആശുപത്രി ജീവനക്കാർക്കെതിരേ കേസ്
- തലൈവര്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഫാന്‍സ് ഷോ
- നേതൃത്വത്തിനൊപ്പം നിൽക്കുന്നില്ല; ആനി രാജയ്ക്കെതിരെ സി.പി.ഐ. സംസ്ഥാന നേതൃത്വം കത്തയച്ചു