
മനാമ: നവംബര്‍ അഞ്ചിന് വൈകുന്നേരം ബഹ്റൈന്റെ ആകാശത്ത് സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെടുമെന്ന് ജ്യോതിശാസ്ത്രജ്ഞന്‍ മുഹമ്മദ് ദെറ അല്‍ അസ്ഫൂര് അറിയിച്ചു.
ഭൂമിയോട് ഏറ്റവുമടുത്തുള്ള ഭ്രമണപഥത്തിന്റെ ‘പെരിജി’യില്‍ (ഏതാണ്ട് 3,56,840 കിലോമീറ്റര്‍ അകലെ) ചന്ദ്രന് എത്തുമ്പോഴാണ് ഇത് സംഭവിക്കുക.
വൈകുന്നേരം 4.19ന് ചന്ദ്രന് പൂര്‍ണ പ്രകാശത്തിലെത്തും. സൂര്യാസ്തമയത്തിനു തൊട്ടുമുമ്പ് 4.36ന് ഉദിക്കും. പിറ്റേന്ന് രാവിലെ 6.37 വരെ രാത്രി മുഴുവന്‍ ദൃശ്യമാകും.


