മനാമ: പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ച സംഭവത്തെ സുന്നി എൻഡോവ്മെൻറ് കൗൺസിൽ അപലപിച്ചു. സുന്നി എൻഡോവ്മെൻറ് കൗൺസിൽ ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ വംശീയതയെയും വിദ്വേഷത്തെയും, തീവ്രവാദത്തെയും, അക്രമത്തെയും സംഘട്ടനത്തെയും പ്രോത്സാഹിപ്പിക്കും. ജനങ്ങൾക്കിടയിൽ സഹവർത്തിത്വവും സമാധാനവും കൈവരിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും കൗൺസിൽ വ്യക്തമാക്കി.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
ജാഫാരി എൻഡോവ്മെൻറ് കൗൺസിലും പ്രവാചകനെ നിന്ദിച്ച സംഭവത്തിൽ അപലപിച്ചു. ഇക്കാര്യത്തിൽ, സുപ്രീം കൗൺസിൽ ഓഫ് ഇസ്ലാമിക് അഫയേഴ്സ് പുറത്തിറക്കിയ പ്രസ്താവനയെ ജാഫാരി എൻഡോവ്മെൻറ് കൗൺസിൽ പിന്തുണച്ചു.