
മനാമ: ബഹ്റൈനിലെ കാപ്പിറ്റല്‍ മാളില്‍ ജൂലൈ 26 മുതല്‍ 28 വരെ സാമൂഹ്യ വികസന മന്ത്രാലയം സമ്മര്‍ ഓഫ് ക്രാഫ്റ്റ് ആന്റ് ഇന്നൊവേഷന് എക്സ്പോ സംഘടിപ്പിക്കും.
ബഹ്റൈനിലെ കരകൗശല വിദഗ്ധരുടെ ഉല്‍പ്പന്നങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും.
കരകൗശല വിദഗ്ധര്‍ക്ക് മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമുകള് നല്‍കാനുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമാണിതെന്ന് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഐനാസ് മുഹമ്മദ് അല്‍ മജീദ് പറഞ്ഞു. പരമ്പരാഗത കരകൗശല വസ്തുക്കളുടെ നൂതന വശം കൂടി ഇവിടെ പ്രദര്‍ശിപ്പിക്കും. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 8 വരെയായിരിക്കും പ്രദര്‍ശനമെന്നും അവര്‍ പറഞ്ഞു.
