കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടൊപ്പം കാണാതായി പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍.
അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുല്‍ (18) ആണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് മുട്ടില്‍ സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കല്‍പ്പറ്റ പോലീസില്‍ പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ വൈകീട്ട് കോഴിക്കോട്ടുനിന്ന് പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന ഗോകുലിനെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.
പെണ്‍കുട്ടിയെ താല്‍ക്കാലിക താമസകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇന്നു രാവിലെ ശുചിമുറിയില്‍ പോയ ഗോകുല്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മുണ്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോകുലിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
Trending
- വടകരക്കാർക്ക് കോളടിച്ചു! പോക്കറ്റ് കാലിയാക്കാതെ യാത്ര ചെയ്യാം, പുത്തൻ പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ
- ‘സേവ് ബോക്സ്’ നിക്ഷേപത്തട്ടിപ്പ്, നടന് ജയസൂര്യയെ ചോദ്യം ചെയ്ത് ഇ ഡി
- ഏകദിനത്തില്‍ പന്തിന് പകരം ഇഷാൻ കിഷൻ? ബുംറയ്ക്കും ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കും വിശ്രമം
- കുവൈത്തിൽ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിനി മരിച്ചു
- ശബരിമല സ്വർണകൊള്ള; മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ
- ശീതള പാനീയ സ്ട്രോയിൽ ഒളിപ്പിച്ച് പൊതു ഇടത്തിൽ തള്ളും, ഫോട്ടോ കസ്റ്റമർക്ക് അയക്കും, ബാങ്ക് ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ
- അമേരിക്കയിൽ രണ്ട് ഹെലിക്കോപ്റ്ററുകൾ കൂട്ടിയിടിച്ചു, അപകടത്തിൽ പൈലറ്റ് കൊല്ലപ്പെട്ടു
- വാക്കുതര്‍ക്കം: ബുദയ്യയില്‍ യുവാവ് കുത്തേറ്റു മരിച്ചു

