മലപ്പുറം: മലപ്പുറം കോണോംപാറയില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഒളവട്ടൂര്‍ സ്വദേശി റജില (30) ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവ് മലപ്പുറം കോണോംപാറ സ്വദേശി അന്‍വര്‍ അറസ്റ്റിലായത്.
കൊലപാതക ശ്രമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. റജിലയുടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. അന്‍വറിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് റജില ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റജിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ക്ക് രണ്ടു മക്കളുണ്ട്.
Trending
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഓണാഘോഷം GSS പൊന്നോണം 2025 ന് സമാപനം
- യുവാക്കളുടെ ജനനേന്ദ്രിയത്തിൽ 23 സ്റ്റാപ്ലര്‍ പിന്നുകൾ അടിച്ചു, കെട്ടിത്തൂക്കി അതിക്രൂരപീഡനം; ‘സൈക്കോ യുവദമ്പതികള്‍’ ഹണി ട്രാപ്പ് കേസിൽ അറസ്റ്റിൽ
- ‘ആഗോള അയ്യപ്പ സംഗമം തടയണം, ഹൈക്കോടതി വിധി അപകടകരമായ കീഴ്വഴക്കം’: സുപ്രീം കോടതിയിൽ ഹർജി
- വയോധികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം ഓടിച്ചത് പാറശ്ശാല എസ്എച്ച്ഒ അനിൽകുമാര്‍ തന്നെയെന്ന് സ്ഥിരീകരണം, ഇന്ന് നടപടിയുണ്ടാകും
- കെസിഎ ഇന്ത്യൻ ടാലന്റ് സ്കാൻ 2025 ന്റെ ഫ്ലയറിന്റെ പ്രകാശന കർമ്മം നിർവഹിച്ചു
- നിയാർക്ക് ബഹ്റൈൻ ഓണസംഗമം
- ജോസഫ് ജോയ് ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ്ബ് പ്രസിഡന്റ്
- പാര്‍സല്‍ മയക്കുമരുന്ന് കടത്തു കേസില്‍ സെപ്റ്റംബര്‍ 30ന് വിധി പറയും