
മനാമ: ബഹ്റൈനില്‍ റോഡില്‍ വാഹനാഭ്യാസപ്രകടനം നടത്തിയ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
ഇയാള്‍ ഓടിച്ച വാഹനം അഭ്യാസപ്രകടനത്തിനിടെ മറ്റൊരു വാഹനത്തില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായിഡയറക്ടറേറ്റ് അധികൃതര്‍ അറിയിച്ചു.


