
മനാമ: ബഹ്റൈനില്‍ റോഡില്‍ കാറോടിച്ച് അഭ്യാസപ്രകടനങ്ങള്‍ നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു.
ഇയാളുടെ അഭ്യാസപ്രകടനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂഷന് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയുമായിരുന്നു.


