മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. കല്ലിങ്ങാപറമ്പ് എം എസ് എം എസ് സ്കൂളിലെ കുട്ടിയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പിൻവാതിൽ തുറന്ന് കുട്ടി തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടി വീണിട്ടും ബസ് നിർത്താതെ പോകുന്നതും, തൊട്ടുപിന്നാലെ ഒരു കാർ വരുന്നതുമാണ് വീഡിയോയിലുള്ളത്.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു

