ബെംഗളൂരു: കേരളത്തിൽ നിന്ന് വരുന്നവർക്ക് ബെംഗളൂരുവിൽ കർശന പരിശോധന ഫെബ്രുവരി 14ന് ബെംഗളൂരുവിലെ കാവൽ ഭൈരാസാന്ദ്രയിലെ നഴ്സിങ് കോളജിലെ 40 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേരളത്തിലെ സന്ദർശനത്തിനിടെയാണ് ഇവർക്ക് രോഗം ബാധിച്ചത്. ഇതിനുശേഷം കേരളത്തിൽ നിന്ന് വരുന്നവർക്ക് കോവിഡ് പരിശോധന സർക്കാർ നിർബന്ധമാക്കിയിരിക്കുകയാണ്.
കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരിയാണെങ്കിലും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാൽ മാത്രമേ കർണാടകത്തിലേക്ക് പ്രവേശനം അനുവദിക്കൂ. കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചവർക്ക് ലക്ഷണങ്ങളൊന്നും തന്നെയില്ല. ഇവർക്ക് ദിവസവും അവശ്യസാധനങ്ങളെത്തിക്കുന്നവരെയും അധികൃതർ നിരീക്ഷിച്ചുവരികയാണ്.