
മനാമ: ബഹ്റൈനിലെ മുഹറഖില്‍ വഴിവിളക്കുകള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകരിച്ചു.
മുഹറഖിന്റെ ചില ഭാഗങ്ങളില്‍ വഴിവിളക്കുകള്‍ കുറവാണെന്നും ഇത് റോഡ് സുരക്ഷയ്ക്കും കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വത്തിനും ഭീഷണി സൃഷ്ടിക്കുന്നതായും ചില കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം കൗണ്‍സില്‍ അംഗീകരിച്ചത്.
ബ്ലോക്ക് 206ലെ റോഡ് 607ല്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ അടിയന്തര നടപടി വേണമെന്ന് കൗണ്‍സിലര്‍ ദലാല്‍ അല്‍ മേഘാവി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി വെളിച്ചം കുറഞ്ഞ ഇടമാണിതെന്നും അവര്‍ പറഞ്ഞു.


