
മനാമ: ബഹ്റൈനിലെ മുഹറഖില്‍ തെരുവുനായ ശല്യം പരിഹരിക്കാനുള്ള നടപടികള്‍ക്ക് മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ ഐകകണ്ഠ്യേന അംഗീകാരം നല്കി.
തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണിത്. തെരുവുകളില്‍ അലയുന്ന ജീവികളെ പിടികൂടാനും പുനരധിവസിപ്പിക്കാനും അവയ്ക്ക് ഭക്ഷണം നല്‍കാനുമൊക്കെയായി സര്‍ക്കാര്‍ പ്രതിവര്‍ഷം 2,00,000 ദിനാര്‍ ചെലവഴിച്ചിട്ടും അതിനൊന്നും ഫലം കാണുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
തെരുവുനായ ശല്യം പരിഹരിക്കാന്‍ പുതിയ നടപടികള്‍ ആവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.


