കോട്ടയം: ഓർത്തോ വിഭാഗത്തിലെ ഡോക്ടർ ഉൾപ്പെടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൂന്ന് ജീവനക്കാർക്ക് തെരുവുനായയുടെ കടിയേറ്റു. രാവിലെ 7.45ന് ഡ്യൂട്ടിക്കെത്തിയപ്പോഴായിരുന്നു സംഭവം. ജീവനക്കാരുടെ പാർക്കിംഗ് ഏരിയയിലാണ് സംഭവം നടന്നത്.
ഇന്നലെ രാവിലെ ജീവനക്കാരും രോഗികളുമടക്കം നാല് പേർക്ക് കടിയേറ്റിരുന്നു. മെഡിക്കൽ കോളേജിലും പരിസരത്തും നൂറുകണക്കിനു തെരുവുനായകളാണുള്ളത്. പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.