ബെർലിൻ: വടക്കൻ ജർമ്മനിയിലെ തീരപ്രദേശങ്ങളിൽ ഒറ്റരാത്രികൊണ്ട് ആഞ്ഞടിച്ച കൊടുങ്കാറ്റിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും തുറമുഖ നഗരമായ ഹാംബർഗിൽ ഉൾപ്പെടെ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വടക്കൻ കടലിലേക്ക് ഒഴുകുന്ന എൽബെ നദിയിലെ ജലനിരപ്പ് സാധാരണ നിലയേക്കാൾ 5.2 മീറ്റർ (17 അടി) ഉയർന്നതിനാൽ ഹാംബർഗിലെ പ്രശസ്തമായ മത്സ്യ മാർക്കറ്റ് വെള്ളത്തിനടിയിലായി.
വടക്ക് ഭാഗത്ത് മണിക്കൂറിൽ 100 കിലോമീറ്റർ (60 മൈൽ) വേഗതയിൽ വീശാൻ സാധ്യതയുള്ള ചുഴലിക്കാറ്റ് വീശുമെന്ന് ജർമ്മൻ കാലാവസ്ഥാ സർവീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഹാംബർഗിന് കിഴക്ക് വിസ്മർ നഗരത്തിന് സമീപത്തെ നിരവധിയിടങ്ങളിൽ വൈദ്യുതി തടസ്സം നേരിട്ടു. ശനിയാഴ്ചയ്ക്കും ഞായറിനും ഇടയിൽ രാത്രിയിൽ ഹാംബർഗിലെ അഗ്നിശമന സേനാംഗങ്ങൾ 450 അടിയന്തര കോളുകളോട് പ്രതികരിച്ചു.