
മനാമ: ബഹ്റൈനില്‍ മോഷ്ടിച്ച കാര്‍ഡുകളുപയോഗിച്ച് നികുതിയടച്ച വിദേശിക്ക് കോടതി 5 വര്‍ഷം തടവുശിക്ഷ വിധിച്ചു.
ഇയാള്‍ മോഷ്ടിച്ച കാര്‍ഡുകളുപയോഗിച്ച് ബഹ്റൈനിലെ ഒരു നിര്‍മാണ സ്ഥാപനത്തിന്റെ 50,000 ദിനാര്‍ വരുന്ന നികുതി ബില്ലുകളാണ് സര്‍ക്കാര്‍ വെബ്സൈറ്റ് വഴി അടച്ചത്. കൂടാതെ ഇയാള്‍ ഒരു സ്ത്രീയുടെ അക്കൗണ്ടില്‍നിന്ന് 300 ദിനാര്‍ തട്ടിയെടുക്കുകയും ചെയ്തു.
ഇയാള്‍ക്ക് 5,000 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷ അനുഭവിച്ചതിനു ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
