തിരുവനന്തപുരം: കേരള വനിതാ കമ്മിഷന്റെ വാര്‍ത്താപത്രിക സ്ത്രീശക്തി രജതജൂബിലി പതിപ്പ് പ്രകാശനം ചെയ്തു. വനിതാ കമ്മിഷന് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അംഗങ്ങളായ അഡ്വ.എം.എസ്.താര, അഡ്വ.ഷിജി ശിവജി, ഇ.എം.രാധ, ഡോ.ഷാഹിദ കമാല്‍, മെമ്പര്‍ സെക്രട്ടറി പി.ഉഷാറാണി, ഡയറക്ടര്‍ വി.യു കുര്യാക്കോസ് എന്നിവര്‍ സംയുക്തമായി പ്രകാശനം നിര്‍വഹിച്ചു.
കേരള വനിതാ കമ്മിഷന്റെ പ്രാരംഭ ചരിത്രം അനാവരണം ചെയ്യുന്ന അഭിമുഖം ആദ്യ ഡയറക്ടര്‍ ഡോ. അലക്സാണ്ടര്‍ ജേക്കബ്, കമ്മിഷന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍, കമ്മിഷന്റെ ആദ്യ അധ്യക്ഷ സുഗതകുമാരി, കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജ് ജസ്റ്റിസ് കെ.കെ. ഉഷ എന്നിവരുടെ അനുസ്മരണം, സ്ത്രീമുന്നേറ്റം കുടുംബശ്രീയിലൂടെ, സൈബറിടത്തിലെ സ്ത്രീ അധിക്ഷേപം സംവാദം, സാഹിത്യം തുടങ്ങിയ നിരവധി വായനാവിഭവങ്ങള്‍ അടങ്ങിയതാണ് സ്ത്രീശക്തി രജതജൂബിലി പതിപ്പ്. മാര്‍ച്ചില്‍ അച്ചടി പൂര്‍ത്തിയായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം, കൊറോണ തുടങ്ങിയ ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളാല്‍ പ്രകാശനം വൈകിയത്.
