
റാസ് അല്‍ ഖൈമ: നവീകരണം, സ്ഥാപന മികവ്, ബിസിനസ് സര്‍ഗാത്മകത എന്നിവയ്ക്കുള്ള അന്താരാഷ്ട്ര അവാര്‍ഡായ മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക സ്റ്റീവി അവാര്‍ഡ് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചു.
ഈ നേട്ടത്തില്‍ അഭിമാനം പ്രകടിപ്പിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് നാസര്‍ ബിന്‍ അബ്ദുറഹ്മാന് അല്‍ ഖലീഫ, ഈ അവാര്‍ഡ് രണ്ടാം തവണയും നേടിയത് നവീകരണം, സ്ഥാപന സുസ്ഥിരത, ആഗോള തലത്തിലെ മികച്ച രീതികള്‍ എന്നിവയോടുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.
ഭരണം, സേവന കാര്യക്ഷമത, തന്ത്രപരമായ ആസൂത്രണം, ആധുനിക സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം എന്നിവയിലെ മന്ത്രാലയത്തിന്റെ വിജയത്തിനുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്ന് അദ്ദേഹം പറഞ്ഞു.
യു.എ.ഇയില്‍ നടന്ന മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക സ്റ്റീവി അവാര്‍ഡ് ദാന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്. വിശിഷ്ട ഉദ്യോഗസ്ഥരും പ്രമുഖ വ്യക്തികളും പങ്കെടുത്തു.
