
മനാമ: ബഹ്റൈനില്‍ സ്വകാര്യ മറൈന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് എല്ലാ സമുദ്രയാത്രക്കാരോടും മത്സ്യബന്ധന തൊഴിലാളികളോടും കോസ്റ്റ് ഗാര്‍ഡ് അഭ്യര്‍ത്ഥിച്ചു.
സ്വകാര്യ മറൈന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങള്‍ക്ക് സമീപം മത്സ്യബന്ധന വലകള്‍ വിരിക്കുകയും അതുവഴി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്യുന്നതായി നിരവധി കമ്പനികളില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്.
സുരക്ഷയും സുരക്ഷാ മാനദണ്ഡളും പാലിച്ചുകൊണ്ട് കമ്പനികളെ അവരുടെ ജോലികള്‍ ചെയ്യാന്‍ അനുവദിക്കണം. നിയമലംഘകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്കി.
